Post Category
ദേശി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
വളം-കീടനാശിനി വ്യാപാരികള്‍ക്കും താൽപര്യമുള്ളവര്ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന ദേശി കോഴ്സിന് (അഗ്രികള്‍ച്ചര്‍ എക്സ്ടെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്പുട് ഡീലേഴ്സ് ഡിപ്ലോമ) അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ് . നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്മെന്റില് നിന്ന് 14,000 രൂപ സബ്സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് ഒടുക്കിയും പരിശീലനത്തില്‍ പങ്കെടുക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 0477-2962961
(പിആർ/എഎൽപി/1375)
date
- Log in to post comments