Skip to main content

*മത്സ്യ കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു*

 

2025 ലെ മത്സ്യ കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കർഷകൻ, ഓരുജല മത്സ്യ കർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യ കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപാദന യൂണിറ്റ് കർഷകൻ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ടപ്പ്, മത്സ്യകൃഷിയിലെ ഇടപെടൽ-സഹകരണ സ്ഥാപനം, മികച്ച അക്വാകൾച്ചർ പ്രമോട്ടർ, മികച്ച പ്രോജക്ട് കോർഡിനേറ്റർ, മത്സ്യ വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥർ, മികച്ച ജില്ല എന്നിവക്കാണ് അവാർഡ്.

അപേക്ഷകൾ മെയ് 26 നകം തളിപ്പുഴ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലോ തളിപ്പുഴ, കാരാപ്പുഴ മത്സ്യ ഭവനുകളിലോ നൽകാം. ഫോൺ: 9497479045, 9037792872.

date