Skip to main content

മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

2025 വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, ഓരുജല മത്സ്യകര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്‍ഷകന്‍, അലങ്കാരമത്സ്യ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പ്പാദന യൂണിറ്റ് കര്‍ഷകന്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടല്‍ -സഹകരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച പ്രോജക്ട് കോ-ഓഡിനേറ്റര്‍, മത്സ്യവകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍, മികച്ച ജില്ല എന്നിവയ്ക്കാണ് അവാര്‍ഡ്.
 അപേക്ഷകള്‍  മെയ് 26 നകം ജില്ലാ ഓഫിസിലോ മത്സ്യകര്‍ഷകവികസന ഏജന്‍സി ഓഫീസിലോ നേരിട്ടോ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസ് മുഖേനയോ സമര്‍പ്പിക്കണം.   വിവരങ്ങള്‍ക്ക് ജില്ലാ ഫിഷറീസ് ഓഫീസുമായോ, മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫിസുമായോ, സമീപത്തുള്ള മത്സ്യഭവന്‍ ഓഫിസുമായോ, ബന്ധപ്പെടാം.  ഫോണ്‍: 0474 2795545, 0474 2792850.
 

 

date