Post Category
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്
കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് അനക്‌സ് ഹാളില്‍ മെയ് 27, 28 തിയ്യതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. അദാലത്തില്‍ കമ്മീഷന്‍ മെമ്പര്‍മാരായ ടി.കെ വാസു, അഡ്വ. സേതു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതികളില്‍ പരാതിക്കാരെയും, പരാതി എതിര്‍ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേള്‍ക്കും. പൊലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത്, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസനം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
date
- Log in to post comments