Post Category
കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ബി.ടെക് എന്‍.ആര്‍.ഐ പ്രവേശനം
കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ 2025-26 അധ്യയന വര്‍ഷത്തെ ബി.ടെക് എന്‍.ആര്‍.ഐ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ്സ് സിസ്റ്റം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്ക് മേയ് 30 വരെ അപേക്ഷിക്കാം. www.cempunnapra.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. 2025 കീം എഴുതാത്ത/ യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കീം അലോട്ട്‌മെന്റിന് ശേഷം ഒഴിവ് വരാവുന്ന നോണ്‍ കീം സീറ്റുകളിലേക്കും രജിസ്‌ട്രേഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846597311, 9447960387, 0477 2267311.
date
- Log in to post comments