Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

പുതുക്കോട് സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ഇംഗ്ലീഷ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് സീനിയര്‍ ജൂനിയര്‍, കൊമേഴ്സ് സീനിയര്‍ ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി വിഷയാടിസ്ഥാനത്തിലാണ് അധ്യാപക ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 21 ബുധനാഴ്ച്ച രാവിലെ ഒമ്പതിന് അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9605964054, 9446690316

 

date