Skip to main content

ബാലവേദി കുട്ടികള്‍ക്ക് ദ്വിദിന ക്യാമ്പ്

പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബാലവേദി കൂട്ടുകാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് നാളെ (മെയ് 18) തുടങ്ങും. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പ് മുക്കാലിയിലെ സൈലന്റ് വാലി ക്യാമ്പ് ഓഫീസില്‍ നടക്കും. ഞായറാഴ്ച രാവിലെ 11.30 ന് ഗായിക നഞ്ചിയമ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കഥക്കൂട്ടം, പാട്ടുകൂട്ടം, കളിക്കൂട്ടം, സര്‍ഗ സംവാദം, കാട് കാണല്‍ തുടങ്ങിയ സെഷനുകള്‍ ഉണ്ടാവും. സൈലന്റവാലി ഡി.എഫ്.ഒ. സജു വര്‍ഗീസ്, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.കെ. ജയപ്രകാള്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ക്യാമ്പ് തിങ്കളാഴ്ച നാലു മണിക്ക് സമാപിക്കും.പേര് രജിസ്റ്റര്‍ ചെയ്തവര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് മുമ്പ് മണ്ണാര്‍ക്കാട് എത്തണമെന്ന് ജില്ലാ സെക്രട്ടറി  അറിയിച്ചു.

date