Skip to main content

കളമശ്ശേരി നഗരസഭയിലെ 200 ഓളം പരാതികൾ പബ്ലിക് സ്ക്വയറിലൂടെ പരിഹരിച്ചു

കളമശേരി മണ്ഡലത്തിലെ കുന്നുകര പഞ്ചായത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ - പരാതി പരിഹാര അദാലത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

 

 

കളമശ്ശേരി നഗരസഭയിലെ 200 ഓളം പരാതികൾ പബ്ലിക് സ്ക്വയറിലൂടെ പരിഹരിക്കാൻ കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.കളമശേരി മണ്ഡലത്തിലെ കുന്നുകര പഞ്ചായത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ - പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.ജില്ലാ തലത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൊണ്ടാണ് ഇത്തവണത്തെ അദാലത്ത് സഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

കരുമാല്ലൂർ പഞ്ചായത്തിന് ആവിശ്യമായ ടാങ്ക് സൗകര്യങ്ങളും അതുമായി ബന്ധപ്പെട്ട പൈപ്പ്ലൈൻ പ്രവർത്തനങ്ങൾക്കു വേണ്ടിട്ടുള്ള കരാർ മന്ത്രിസഭ അംഗീഗരിച്ചുവെന്നും അടുത്ത മാസം തന്നെ നിർമാണം തുടങ്ങാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

കുന്ന് കോട്ടേപ്പുറം പാലത്തിന്റെ പണി അവസാനഘട്ടത്തിലാണെന്നും ഉടനെ തന്നെ ഉദ്ഘാടനം നിർവ്വഹിക്കാൻ ആകുമെന്നും സർക്കാരിന്റെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കരുമാല്ലൂർ പ്രദേശത്തെ തുരുത്ത് ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

 

 ചടങ്ങിൽ പറവൂർ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രതീഷ്, കെ വി രവീന്ദ്രൻ, എ ബി മനോഹരൻ , വിവിധ വകുപ്പ് മേധാവികൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date