Skip to main content

തിരുവാതിരയും, കോൽക്കളിയുമായി എൻ്റെ കേരളം വേദി കീഴടക്കി അമ്മമാർ

പ്രായം മറന്ന് ആടി തിമിർത്ത് അവർ വേദി കീഴടക്കി. എൺപതുകളിലും ചുറുചുറുക്കോടെ വ്യത്യസ്തമായ നൃത്ത ചുവടുകളുമായി വയോമിത്രം പദ്ധതിയിലെ അമ്മമാർ വേദി കയ്യടക്കിയപ്പോൾ കാണികളുടെ മനസ്സിലും അത് ആവേശം നിറച്ചു.

 

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'ഏകത്വം - ചേർത്തുപിടിക്കലിലൂടെ വികസനത്തിലേയ്ക്ക്' എന്ന സെമിനാറിൻ്റെ മുന്നോടിയായാണ് അമ്മമാർ തിരുവാതിരയും, ഒപ്പനയും, കോൽക്കളിയുമായി വേദിയിലെത്തിയത്.

 

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വയോജനങ്ങളെ കൈപിടിച്ച് ഉയർത്തുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സെമിനാറിൻ്റെ ലക്ഷ്യം .

 

മരട്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ എന്നീ നഗരസഭകളിലെ വയോമിത്രം പദ്ധതിയിലെ അമ്മമാരാണ് വേദിയിൽ നൃത്ത ചുവടുകൾ വച്ചത്.

 

*ഫോട്ടോ അടിക്കുറിപ്പ്*

 

എന്റെ കേരളം പ്രദർശന വിപണന മേളയിൽ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഏകത്വം' ചേർത്തുപിടിക്കലിലൂടെ വികസനത്തിലേയ്ക്ക് എന്ന വിഷയത്തിൽ നടത്തിയ സെമിനാറിന്റെ ഭാഗമായി വയോമിത്രം പദ്ധതിയിലെ വയോജനങ്ങൾ അവതരിപ്പിച്ച തിരുവാതിരയിൽ നിന്ന്.

date