Skip to main content

ഹാൻഡ് ഹോൾഡിങ്ങ് സപ്പോർട്ടിംഗ് സ്റ്റാഫ് നിയമനം

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്‌സ് ഡിപ്ലോമ, കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ ആന്റ് ഇംപ്ലിമെന്റേഷൻ എന്നിവയിൽ പ്രവൃത്തി പരിചയമുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മെയ് 23 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കണ്ണൂർ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ: 9048022240

date