Post Category
ഖാദി ഡിജിറ്റൽ മാർക്കറ്റിംഗ് ലോഗോ പ്രകാശിപ്പിച്ചു
ഖാദി ഉൽപ്പന്നങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗ് നടത്തുന്നതിനായുള്ള സ്വയംതൊഴിൽ പരിശീലന ക്ലാസിന്റെ ഉദ്ഘാടനവും ഡിജിറ്റൽ മാർക്കറ്റിങ്ങിനായി തയ്യാറാക്കിയ ലോഗോ പ്രകാശനവും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി.ഷിബു അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് ഡയറക്ടർ രാജേഷ് ക്ലാസ്സെടുത്തു. കണ്ണൂർ, കാസർഗോഡ്,വയനാട് ജില്ലകളിലുള്ള 150 പേർക്ക് രണ്ട് സെക്ഷനുകളിലായി പരിശീലന ക്ലാസ് നൽകി. ശേഷിക്കുന്ന ജില്ലകളിലുള്ളവർക്ക് വരും ദിവസങ്ങളിൽ ഓൺലൈൻ പരിശീലന പരിപാടികളും സംഘടിപ്പിക്കും. ബി സെൻസ് വൈബ്സ് ആൻ്റ് ട്രെൻഡ്സ് എന്ന സ്ഥാപനവുമായി ചേർന്നായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ബി സെൻസ് വൈബ്സ് ആൻ്റ് ട്രെൻഡ്സ് മാനേജിങ് ഡയറക്ടർ അനൂപ് രാമചന്ദ്രൻ, പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ, ടെക്നിക്കൽ അസിസ്റ്റൻറ് ഷിനോജ് പി എന്നിവർ സംസാരിച്ചു.
date
- Log in to post comments