Skip to main content

വിവരാവകാശ കമ്മീഷണര്‍ 21 ന് ഇടമലക്കുടിയിൽ 

 

 

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം.ദിലീപ് മെയ് 21ന് ഇടമലക്കുടി സന്ദര്‍ശിക്കും. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് വിവരാവകാശ നിയമത്തെക്കുറിച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഇടമലക്കുടി ഗവ. എല്‍.പി. സ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ് നടത്തും, തുടര്‍ന്ന് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവികളുമായി വിവരാവകാശ നിയമം സംബന്ധിച്ച് അദ്ദേഹം ആശയവിനിമയം നടത്തും.

 

date