Post Category
കൂലി വര്‍ധന തര്‍ക്കം ഒത്തുതീര്‍പ്പായി
കേരള ബീവറേജസ് കോര്‍പ്പറേഷന്റെ തൊടുപുഴ വെയര്‍ഹൗസ് ഒളമറ്റം ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ കൂലി വര്‍ധന സംബന്ധിച്ച തര്‍ക്കം ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍ സ്മിത കെ. ആറിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പായി. ചര്‍ച്ചയില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ടി. ആര്‍. സോമന്‍, കെ.പി റോയി, സില്‍ജോ ജോര്‍ജ്, കെ.ബി. സജീവ്, ബീവറേജസ് കോര്‍പ്പറേഷന്‍ റീജ്യണല്‍ മാനേജര്‍ ഷൈജു റഹ്‌മാന്‍, ഡിപ്പോ മാനേജര്‍ ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments