Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ (ആറു മാസത്തേയ്ക്ക്) ഇ ഹെല്‍ത്ത് ട്രെയിനികളെ നിയമിക്കുന്നതിനായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ 29ന് രാവിലെ 10 മുതല്‍ 1 മണി വരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ, ബി. എസ്. സി, എം. എസ്. സി, ബി.ടെക്ക് (ഇലക്‌ട്രോണിക്ക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി), ബി.സി. എ, എം.സി. എ. ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18-35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745799943 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments