പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷൻ
2025-2026 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷന്‍ നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം മാത്രം സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനു ശേഷം ലഭിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവയുമായി നേരിട്ടോ, 2025sportsidukki@gmail.com എന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മെയിലിലോ അയയ്ക്കണം. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍ കാര്‍ഡ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കൂള്‍ സെലക്ട് ചെയ്യണം.
അഡ്മിഷനായി 2023 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമെ സംസ്ഥാന, ജില്ലാ അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വറുടെ ഒപ്പ്, സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
അല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണെന്നുളള സത്യവാങ്മൂലം നല്‍കണം. സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി മേയ് 28 ന് വൈകിട്ട് 5 മണിവരെയാണ്. വിവരങ്ങള്‍ക്ക്. 9446027681, 9895112027, 04862-232499.
- Log in to post comments