Skip to main content

അനന്യം മനോഹരം

#മേളയിൽ ദൃശ്യവിരുന്നൊരുക്കി ട്രാൻസ്ജെൻഡേഴ്സിന്റെ അനന്യം നൃത്ത ശില്പം#

പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ ഉണർത്തുപാട്ടായി   നിശാഗന്ധിയിൽ ട്രാൻസ്ജെൻഡർ പ്രതിഭകൾ അവതരിപ്പിച്ച അനന്യം നൃത്ത ശില്പം. ഒ.എൻ.വി കുറുപ്പിന്റെ എന്റെ കേരളം കവിതയുടെ ദൃശ്യാവിഷ്കാരമാണ് ആദ്യം അവതരിപ്പിച്ചത്.

16 കലാപ്രതിഭകൾ ഒന്നര മണിക്കൂർ നിശാഗന്ധിയിൽ കലാനിശ ഒരുക്കിയപ്പോൾ കോരി ചൊരിയുന്ന മഴയിലും കാണികൾ ഒഴുകിയെത്തി. കേരള നടനം, മോഹിനിയാട്ടം, ഫോക്ക് ഫ്യൂഷൻ  തുടങ്ങിയവയാണ് അനന്യം നൃത്ത ശില്പത്തിൽ അണിയിച്ചൊരുക്കിയത്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമൂഹികമായും, സാമ്പത്തികമായും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് അനന്യം ആവിഷ്കരിച്ചിരിക്കുന്നത്. ഇവരുടെ കലാഭിരുചി മേഖല തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നല്‍കി സര്‍ക്കാര്‍ നടത്തുന്ന വിവിധ പരിപാടികളില്‍ കലാപ്രകടനത്തിന് അവസരം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സഹകരണത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് അനന്യം പദ്ധതി നടപ്പിലാക്കിയത്. നൃത്തം, സംഗീതം, അഭിനയം, നാടോടി കലകള്‍, ഗോത്രകലകള്‍ എന്നിവയില്‍ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള 30 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയാണ് കലാടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

date