Skip to main content

*എന്റെ കേരളം വിപണന മേളയിൽ ആസ്വാദകർക്കായി സിനിമ പ്രദർശനവും*

 

 

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മിനി തിയേറ്റർ അസ്വാദർകർക്കായി പല കാലങ്ങളിലെ മലയാളം സിനിമകളുടെ വാതായനങ്ങൾ തുറക്കും. ഫോർ കെ ദൃശ്യ മികവോടെ ഡിടിഎസ് സറൗണ്ട് സൗണ്ട് സിസ്റ്റവും തിയറ്ററിന്റെ പ്രത്യകതയാണ്. നൂറോളം പേർക്ക് സൗജന്യമായി സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്ന വിധത്തിലാണ് തീയേറ്ററിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 

രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഭരതൻ, പി. പത്മരാജൻ, എ.കെ ലോഹിതദാസ്, ഹരിഹരൻ, സിദ്ധീക്ക് ലാൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾ വിവിധ ദിനങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കും. 

 

മേളയുടെ ഭാഗമായി ഇന്ന് (മെയ് 19) നടക്കുന്ന പ്രദർശനങ്ങൾ 

രാവിലെ 11 ന് അനുഭവങ്ങൾ പാളിച്ചകൾ, 

ഉച്ചയ്ക്ക് 1.30 ന് 1921, വൈകീട്ട് 4.30 ന് കിരീടം, രാത്രി 7 ന് വൈശാലി.

date