Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച (മെയ് 22)

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് 22 (വ്യാഴാഴ്ച്ച) രാവിലെ 10 ന് കൊല്ലം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്തൃ പ്രതിനിധികള്‍, മത-സാമൂഹിക-സാംസ്‌കാരികമേഖലകളിലെ പ്രമുഖര്‍, ട്രേഡ് യൂണിയന്‍-തൊഴിലാളി പ്രതിനിധികള്‍, യുവജന-വിദ്യാര്‍ഥിപ്രതിനിധികള്‍, കലാ-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യാപാരി-വ്യവസായി-പ്രവാസി പ്രതിനിധികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും.
രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ്‌കുമാര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. വാഹനങ്ങള്‍ ആശ്രാമം മൈതാനത്ത് പാര്‍ക്ക് ചെയ്യാം.
 

 

date