Skip to main content

പബ്ലിക് സ്‌ക്വയർ സുധാമണി ചേച്ചിയുടെ സങ്കടം മന്ത്രി കേട്ടു, നടപടി ഉടൻ

വർഷങ്ങളായി സ്വന്തം വീടിന് നമ്പർ ലഭിക്കാത്തതിൽ കഷ്ടപ്പെടുകയായിരുന്നു കണ്ണിയാംകുന്ന് നിവാസിയായ സുധാമണി. വിധവയായ സുധാമണിക്ക് പ്രളയത്തിന് ശേഷം സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച വീടിന് നാളിതുവരെയായിട്ടും നമ്പർ ഇട്ട് നൽകിയിരുന്നില്ല.

 

കടുങ്ങല്ലൂരിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന് അദാലത്തിൽ സുധാമണി തന്റെ സങ്കടം മന്ത്രിയോട് പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ നമ്പർ ഇട്ടു കിട്ടുമെന്ന് മന്ത്രി ഉറപ്പു നൽകി. അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശവും കൊടുത്തു. 

 

 വീടിന്റെ നമ്പർ ഇട്ട് കിട്ടാതിരുന്നതിനാൽ ധന സഹായങ്ങൾക്ക് അപേക്ഷിക്കാനോ മറ്റും സാധിക്കുമായിരുന്നില്ല. വീടിന് നമ്പർ ഇട്ട് കിട്ടുന്നതിലൂടെ തന്റെ സങ്കടത്തിന് പരിഹാരം ആകുമെന്ന സന്തോഷത്തിലാണ് സുധാമണി അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date