Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് (23)സമാപിക്കും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ നടന്നു വരുന്ന പ്രദർശന വിപണന മേള ഇന്ന് (23) സമാപിക്കും.

  മേളയുടെ ജില്ലാതല സമാപന സമ്മേളനം ഇന്ന് 4 ന് മറൈൻ ഡ്രൈവിലെ പവിലിയനുള്ളിൽ പ്രവേശന ഭാഗത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാളിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കും. 

  മേളയിൽ ഏറ്റവും മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനങ്ങൾ സമാപന യോഗത്തിൽ വിതരണം ചെയ്യും. 

 സംസ്ഥാനതല സമാപനം ഇന്ന് വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും നടക്കും.

   കഴിഞ്ഞ മേയ് 17 ന് വ്യവസായമന്ത്രി പി.രാജീവ് ഉത്ഘാടനം ചെയ്ത മേള കാണാനും വൈകിട്ട് കലാസന്ധ്യ ആസ്വദിക്കാനുമായി ആയിരക്കണക്കിനാളുകളാണ് മറൈൻ ഡ്രൈവിൽ എത്തിയത്. 

 കേരളത്തിന്റെ സമസ്ത മേഖലകളിലെ പുരോഗതിയുടെയും കാർഷിക-വ്യവസായിക വളർച്ചയുടെയും നേർക്കാഴ്ചയാണ് 57000 ചതുരശ്രയടി ശീതികരിച്ച പവിലിയനിലും പുറത്തുമായി ഒരുക്കിയത്. 

  പൂർണമായും സൗജന്യ പ്രവേശനമാണ് പൊതുജനങ്ങൾക്ക് നൽകിയത്. കുടുംബശ്രീ, സാഫ് ഉൾപ്പെടെ ഒരുക്കിയ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങൾ ആസ്വാദനത്തിന്റെ വ്യത്യസ്തതലമാണ് സൃഷ്ടിച്ചത്. സർക്കാർ വകുപ്പുകളുടെയും വാണിജ്യസംരംഭകരുടെയും ഉൾപ്പെടെ 270 ഓളം തീം, വിപണന സ്റ്റാളുകളാണ് തയാറാക്കിയത്. എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകളും ഉണ്ടായിരുന്നു.

 ഫയർ ആന്റ് റെസ്ക്യൂ, പൊലീസ് ഉൾപ്പെടെ സേനാ വിഭാഗങ്ങളും വ്യത്യസ്ത കാഴ്ചകളൊരുക്കി.

date