Post Category
വേദിയെ ഇളക്കിമറിച്ച് മാഴ്സി ലൈവ്
ത്രസിപ്പിക്കുന്ന ഗാന വിസ്മയം സൃഷ്ടിച്ച് മാഴ്സി ലൈവ് ബാൻഡ്. എൻറെ കേരളം പ്രദർശന വിപണന മേളയുടെ ആറാം ദിവസം മറൈൻ ഡ്രൈവ് മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് മാഴ്സി ലൈവ് വേദിയെ കീഴടക്കി. അക്ബർ ഖാൻ്റെ വശ്യതയാർന്ന ശബ്ദത്തിലുുള്ള മെലഡിയിൽ നിന്ന് തുടങ്ങിയ ഷോ അവസാനിച്ചത് ചടുല ഗാനത്തിൻ്റെ ആവേശത്തോടെയാണ് .പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിമിർപ്പിൽ ആഴ്‌ത്തിയ ഗാനങ്ങളോടൊപ്പം കുട്ടികളും മുതിർന്നവരും ഒരുപോലെ നൃത്തം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 23 വരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസവും പ്രമുഖ ബാൻഡുകൾ അണി നിരക്കുന്ന സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ അവസാന ദിവസമായ നാളെ (മെയ് 23 ന് ) വൈകിട്ട് 7 ന് ചലച്ചിത്രണി ഗായകൻ സൂരജ് സന്തോഷ് നയിക്കുന്ന മ്യൂസിക് ഷോ അരങ്ങേറും.
date
- Log in to post comments