Post Category
ചാറ്റല്‍ മഴയിലും ആവേശമായി നൂപുരയിലെ മിടുക്കികള്‍
എന്റെ കേരളം പ്രദര്‍ശനമേളയുടെ ആറാം ദിനത്തില്‍ ആവേശമായി സൂര്യകാന്തിയിലെ നൃത്തസന്ധ്യ. നൂപുര കലാകേന്ദ്രയിലെ മിടുക്കികള്‍ ചിലങ്ക അണിഞ്ഞ് വേദിയിലെത്തിയതോടെ ഭക്ഷണശാലയിലെ തിരക്ക് മറന്ന് കലാപ്രേമികളുടെ കണ്ണും കാതും സൂര്യകാന്തിയിലേക്ക് തിരിഞ്ഞു.
ആറ്റുകാല്‍, ശ്രീകാര്യം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൂപുര കലാകേന്ദ്രയിലെ 10നും 26 വയസിനും ഇടയില്‍ പ്രായമുള്ള കലാകാരികളാണ് സൂര്യകാന്തിയിലെ സായംസന്ധ്യ കീഴടക്കിയത്. മോഹിനിയാട്ടവും ഭരതനാട്യവും ആണ് വേദിയില്‍ അവതരിപ്പിച്ചത്. മോഹിനിയാട്ടത്തിലെ വിഷ്ണുസപ്തം നൃത്തസന്ധ്യയില്‍ മുഖ്യാകര്‍ഷണമായിരുന്നു. നൂപുര കലാകേന്ദ്രയില്‍ നിന്നുള്ള 14 കലാകാരികള്‍ എട്ട് ഇനങ്ങളിലായി ഒന്നരമണിക്കൂറാണ് സൂര്യകാന്തിയില്‍ നിറഞ്ഞാടിയത്.
date
- Log in to post comments