Post Category
ഇ-ദര്‍ഘാസ് ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിനുകീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മണിക്കൂറില്‍ 1000 ചപ്പാത്തി ഉണ്ടാക്കാന്‍ ശേഷിയുള്ള ചപ്പാത്തി നിര്‍മാണ യന്ത്രം സ്ഥാപിക്കുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ ഏജന്‍സികള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ഓണ്‍ലൈന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
ജൂണ്‍ 24ന് വൈകിട്ട് നാലുവരെ വെബ് സൈറ്റ് വഴി ദര്‍ഘാസ് സമര്‍പ്പിക്കാം. ജൂണ്‍ 25ന് വൈകീട്ട് നാലിന് ദര്‍ഘാസ് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 04828 202751.
date
- Log in to post comments