Skip to main content

ഡിജിറ്റല്‍ കാര്‍ഷിക വിപണി ഉദ്ഘാടനം ഇന്ന്(വെള്ളിയാഴ്ച)

അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച (മേയ് 23) ഉച്ചകഴിഞ്ഞ് 2.30ന് പൂവത്തിളപ്പ് പഞ്ചായത്ത്  ഓഡിറ്റോറിയത്തില്‍ കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക/കാര്‍ഷിക അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും സഹായകമാകുന്ന 'ഫാം കാര്‍ട്ട്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്. അഡ്വ. ചാണ്ടി ഉമ്മന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, ജില്ലാ  പഞ്ചായത്ത് അംഗങ്ങളായ രാധാ വി. നായര്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, സെക്രട്ടറി സജിത്ത് മാത്യൂസ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലത ജയന്‍, ജേക്കബ് തോമസ് താന്നിക്കല്‍, ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോബി ജോമി, അശോക് കുമാര്‍ പുതുമന, കോട്ടയം ആര്‍.ഐ.റ്റി പ്രിന്‍സിപ്പല്‍ എ. പ്രിന്‍സ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ്, മുന്‍ വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍, ആര്‍.ഐ.റ്റി പ്രതിനിധികളായ വി.എം പ്രദീപ്, കെ.കെ നിഷ, ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരംസമിതി അധ്യക്ഷ റ്റെസി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോര്‍ജ് തോമസ്, ഷാന്റി ബാബു, കെ.കെ രഘു, ജീന ജോയി, അകലക്കുന്നം കൃഷി ഉദ്യോഗസ്ഥയായ ഡോ. രേവതി ചന്ദ്രന്‍,രാഷ്ട്രീയ പ്രതിനിധികളായ ടോമി മാത്യു ഈരൂരിയ്ക്കല്‍, അഡ്വ. ബിജു പറമ്പകത്ത്, ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, അഡ്വ. പ്രദീപ് കുമാര്‍, ജയകുമാരി കാരിയ്ക്കാട്ട് എന്നിവര്‍ പങ്കെടുക്കും.

date