Skip to main content

അപേക്ഷ ക്ഷണിച്ചു

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളള പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം. പ്രായപരിധി - 21-35. സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാവൂ. പരിശീലന കാലാവധി ഒരുവര്‍ഷം. പ്രതിമാസ ഓണറേറിയം 20,000 രൂപ.  അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ അഞ്ചിന് സമര്‍പ്പിക്കണം. ജില്ലാ, ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് അപേക്ഷ ലഭിക്കും. ഫോണ്‍ : 0468-2322712.

date