Skip to main content

അറിയിപ്പുകള്‍

എ സി മെക്കാനിക്ക് നിയമനം 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് എ സി മെക്കാനിക്കിനെ നിയമിക്കും. പ്രായപരിധി: 18-36. യോഗ്യത: എസി ആന്‍ഡ് റഫ്രിജറേഷന്‍ മെക്കാനിക്കല്‍ ടെക്നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത ഐടിഐ/എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്, രണ്ട് മാസത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 31ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ദേശീയ തൊഴില്‍ സേവന കേന്ദ്രം എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കായി മാസം 1000 രൂപ സ്റ്റൈപ്പന്റോടെ നടത്തുന്ന ഒരു വര്‍ഷത്തെ എന്‍ഐഇഎല്‍ഐടി ഒ ലെവല്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നടത്തുന്ന കോഴ്‌സില്‍ 30 വയസ്സില്‍ താഴെ പ്രായമുള്ള, മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0491 2504599, 8590605273.

മരങ്ങള്‍ ലേലം ചെയ്യും

കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ് സ്ഥാപന പരിസരത്ത് അയല്‍വാസികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന 127 മരങ്ങളും 22 മരങ്ങളുടെ ശിഖരങ്ങളും മെയ് 30ന് ഉച്ചക്ക് രണ്ടിന് സ്ഥാപന പരിസരത്ത് ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ മരങ്ങള്‍ സ്ഥാപന സൂപ്രണ്ടിന്റെ അനുമതിയോടെ പരിശോധിക്കാം. 

നഴ്സറി സ്‌കൂള്‍ ടീച്ചര്‍ നിയമനം 

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ ഗവ. മോഡല്‍ പ്രീ സ്‌കൂളില്‍ ദിവസവേതനത്തില്‍ നഴ്സറി സ്‌കൂള്‍ ടീച്ചറെ നിയമിക്കും. യോഗ്യത: പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. 2026 മാര്‍ച്ച് വരെയോ സ്ഥിര നിയമനം ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9447048178.

വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം: യോഗം 29ന് 

വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 29ന് വൈകീട്ട് നാലിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

എഡ്യൂക്കേറ്റര്‍ നിയമനം 

വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ താല്‍ക്കാലിക എഡ്യൂക്കേറ്ററെ നിയമിക്കും. അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വ്യക്തിഗത ശ്രദ്ധയും പിന്തുണയും നല്‍കി മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ തയ്യാറുള്ള ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള വനിതകള്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം മെയ് 29ന് രാവിലെ 10ന് കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍  കൂടിക്കാഴ്ചക്കെത്തണം. മുന്‍പരിചയമുള്ളവര്‍ക്കും സ്ഥാപന പരിസരത്ത് താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍: 9746445843, 9846264184.

ജില്ലാ ആസൂത്രണ സമിതി യോഗം 

ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (മെയ് 29) വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരും. 

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സില്‍ താഴെ. മെയ് 30ന് രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2359645.

അധ്യാപക നിയമനം

ഈസ്റ്റ് ഹില്ലിലെ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ നാലിന് രാവിലെ 10ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത, നിശ്ചിത യോഗ്യതയുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം.

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച നാളെ 

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സിവില്‍ സൈറ്റ് സൂപ്പര്‍വൈസര്‍, അപ്രന്റീസ് ട്രെയ്നി ഇലക്ട്രീഷ്യന്‍, ടെക്നീഷ്യന്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, ഓട്ടോപാര്‍ട്സ് സെയില്‍സ് സ്റ്റാഫ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ (മെയ് 29) രാവിലെ 10.30ന് നടക്കും. യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഐടി/ഡിപ്ലോമ-ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, സിവില്‍.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍: 0495 2370176.

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 (ഡിഎ മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി) തസ്തികയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു/തത്തുല്യം, മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്‌സി എംഎല്‍ടി. ശമ്പളം: 22200-48000. പ്രായപരിധി: 01/01/2025 ജനുവരി ഒന്നിന്   18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം). 
നിശ്ചിത യോഗ്യതയുള്ള മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്ന് എന്‍ഒസി ഹാജരാക്കണം.

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിക്ക് കീഴിലെ താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് നാലുവര്‍ഷ ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495 2963244, 2223243, 8547005025.

 

date