Skip to main content

ജില്ലയില്‍ മീസില്‍സ്-റൂബെല്ല നിവാരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

 
മീസില്‍സ്-റൂബെല്ല നിവാരണ ക്യാമ്പയിന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. മെയ് 19 മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പയിനോടനുബന്ധിച്ച് ആരോഗ്യ കേന്ദ്രങ്ങളിലെ കുത്തിവെപ്പ് സെഷനുകള്‍ക്ക് പുറമെ, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, വായനശാലകള്‍ പോലുള്ള പൊതുഇടങ്ങളില്‍ സെഷനുകളും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മീസില്‍സ്, റൂബെല്ല വാക്സിനുകളുടെ രണ്ട് ഡോസിന് പുറമെ ആവശ്യമായ മറ്റു വാക്സിനുകളും ലഭ്യമാക്കുന്നുണ്ട്. വാക്സിനുകള്‍ എടുക്കാന്‍ വൈകുന്നതോ വിമുഖത കാണിക്കുന്നതോ ആയ രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ ഗൃഹസന്ദര്‍ശന പരിപാടികളും ഇമ്മ്യൂണൈസേഷന്‍ കവറേജ് കുറവുള്ള പ്രദേശങ്ങളില്‍ പ്രത്യേക ബോധവത്കരണ പരിപാടികളും നടത്തുന്നു. രക്ഷിതാക്കള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date