Skip to main content
എസ്. പി. സി. എ.മാനേജ്മെന്റ് കമ്മറ്റി രൂപീകരണമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ ചേർന്ന  യോഗത്തിൽ നിന്ന്

എസ് പി സി ഐ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരണ യോഗം

 

മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണും ചീഫ് വെറ്ററിനറി ഓഫീസര്‍ കണ്‍വീനറും ജില്ലാ കളക്ടര്‍ കോ ചെയര്‍മാനുമായി സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ്പിസിഎ) മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കും. ഇതുസംബന്ധമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, എസ്പിസിഎ ഇന്‍സ്‌പെക്ടര്‍, അറ്റന്‍ഡര്‍ തസ്തികകള്‍ നികത്താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും വിപുലമായ ജനറല്‍ ബോഡി യോഗം ചേരാനും തീരുമാനിച്ചു. 
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഐസിഡിപി പ്രോജക്റ്റ് ഓഫീസര്‍ ഡോ. ആര്‍ കെ സ്‌നേഹരാജ്, പോലീസ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date