Skip to main content
കതിരോട് -ഊരോപറമ്പ് റോഡ് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്യുന്നു

കതിരോട്-ഊരോപറമ്പ് റോഡ് ഉദ്ഘാടനം

 

നവീകരണം പൂര്‍ത്തിയാക്കിയ കൊടുവള്ളി നഗരസഭ വാവാട് ഈസ്റ്റ് ഡിവിഷനിലെ കതിരോട്-ഈരോപ്പറമ്പ് റോഡ് നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ കെ എം സുഷിനി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എന്‍ കെ അനില്‍കുമാര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
രണ്ട് റീച്ചുകളിലായി 18 ലക്ഷം രൂപ ചെലവിട്ടാണ് നഗരസഭ റോഡ് ഗതാഗത യോഗ്യമാക്കിയത്. കളരാന്തിരി, പോര്‍ങ്ങോട്ടൂര്‍, ഈരോപ്പറമ്പ് പ്രദേശങ്ങളിലുള്ളവര്‍ക്ക് താമരശ്ശേരി, പരപ്പന്‍പ്പൊയില്‍ പ്രദേശങ്ങളിലെത്താന്‍ ഏറെ സൗകര്യപ്രദമാണ് ഈ റോഡ്.

date