Skip to main content
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ചേർന്ന ദുരന്ത നിവാരണ അവലോകനയോഗത്തിൽ പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി സംസാരിക്കുന്നു

കോടഞ്ചേരിയിൽ ദുരന്ത നിവാരണ അവലോകന യോഗം ചേർന്നു

 

തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ  മഴക്കാല പ്രവർത്തനങ്ങളും ദുരന്ത നിവാരണ നടപടികളും ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീമായ ടാസ്ക് ഫോഴ്സ് അംഗങ്ങളുടേയും യോഗം ചേർന്നു.

ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ നാലു കേന്ദ്രങ്ങളിലായി മഴമാപിനികൾ സ്ഥാപിക്കാൻ നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്നും നടപ്പു പദ്ധതിയിൽ കാലാവസ്ഥ നിരീക്ഷണ സ്റ്റേഷൻ ഉൾപ്പെടെ സ്ഥാപിക്കൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും   യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി  അറിയിച്ചു.

സഹോദരങ്ങളായ നിതിൻ ബിജു, ഐവിൻ ബിജു  എന്നിവർ ഷോക്കേറ്റ് മരണപ്പെട്ട സാഹചര്യത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. കോടഞ്ചേരി, നെല്ലിപ്പോയിൽ, കൂടത്തായി വില്ലേജ് ഓഫീസർമാർ, കെ എസ് ഇ ബി, അഗ്നിരക്ഷാ സേന, റവന്യൂ , പോലീസ്  വകുപ്പുകൾ സ്വീകരിക്കേണ്ട  നടപടികൾ ചർച്ച ചെയ്തു. പൊതുജനങ്ങൾക്ക്  ഗ്രാമപഞ്ചായത്തിൽ അടിയന്തിരഘട്ടത്തിനായി ബന്ധപ്പെടാൻ കൺട്രോൾ റൂം തുറക്കാനും തീരുമാനിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ്, അംഗങ്ങളായ വനജ വിജയൻ, റോസിലി മാത്യു,  റിയനസ് സുബൈർ, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈതുങ്ങൾ, ചാൾസ് തയിൽ, ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, ചിന്ന അശോകൻ, ഷാജു ടിപി തെന്മല, വാസുദേവൻ ഞാറ്റുകലയിൽ, റീന സാബു, സെക്രട്ടറി കെ സീനത്ത്, വിവിധ  വകുപ്പ്  ഉദ്യോഗസ്‌ഥർ എന്നിവർ  ചർച്ചയിൽ പങ്കെടുത്തു.

date