Skip to main content

നാല് ക്യാമ്പുകളിലായി 151 പേർ

 

ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചത് 44 കുടുംബങ്ങളെ. 56 പുരുഷന്മാരും 52 സ്ത്രീകളും 43 കുട്ടികളും അടക്കം 151 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളിൽ നിന്നുള്ള 30 പേരും (9 പുരുഷന്മാർ, 14 സ്ത്രീകൾ, 7 കുട്ടികൾ) വടകര താലൂക്കിൽ ഒരു ക്യാമ്പിൽ 36 കുടുംബങ്ങളിൽ നിന്നുള്ള 119 പേരും (46 പുരുഷന്മാർ, 37 സ്ത്രീകൾ, 36 കുട്ടികൾ) കൊയിലാണ്ടി താലൂക്കിലെ ക്യാമ്പിൽ രണ്ടുപേരുമാണുള്ളത്.

date