നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ഏകോപനത്തിന് 25 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതുമായി 25 വീതം നോഡല്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചു ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട 25 വിഭാഗങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും. മാന്‍പവര്‍ മാനേജ്‌മെന്റിന്റെ നോഡല്‍ ഓഫീസര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും ട്രൈനിങ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എയും പരാതി പരിഹാര- വോട്ടര്‍ ഹെല്‍പ് ലൈന്‍ നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആറും സ്വീപ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ ഡി.എമ്മുമാണ്.
അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ലോ ആന്‍ഡ് ഓര്‍ഡറിന്റെയും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ഐ.ടി ആന്‍ഡ് സൈബര്‍ സെക്യൂരിറ്റിയുടെയും സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീഡിയ ആന്‍ഡ് എം.സി.എം.സി യുടെയും അസിസ്റ്റന്റ് ഡയറക്ടര്‍ (എ.ഡി.സി) മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഇ.വി.എം മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്, ബാലറ്റ് പേപ്പര്‍- പോസ്റ്റല്‍ ബാലറ്റ്, വെബ് കാസ്റ്റിങ്, ഗ്രീന്‍ പ്രോട്ടോക്കോള്‍, പി.ഡബ്ലിയു.ഡി വോട്ടര്‍മാര്‍, കണ്‍ട്രോള്‍ റൂം, വിവിധ സാമഗ്രികളുടെ വിതരണം എന്നിവക്കെല്ലാം നോഡല്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.
ഇന്ന് (ചൊവ്വ) ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗം തിരഞ്ഞെടുപ്പ് നടത്തിപ്പുമയി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പരാതികളില്ലാത്തതും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനും കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നോഡല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
- Log in to post comments