പ്രത്യേക അറിയിപ്പ്
സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ ആദ്യഘട്ടമായ ജില്ലാ സ്പോർട്സ് കൗൺസിൽ വെരിഫിക്കേഷൻ സെൻറ്ററിൽ സ്കോർ കാർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾ രണ്ടാം ഘട്ടമായി സ്പോർട്സ് നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്കൂൾ & കോഴ്സ് സെലക്ഷൻ എന്നിവ പൂർത്തിയാകേണ്ടതാണെന്ന് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. സ്കൂൾ സെലക്ട് ചെയ്യുന്നതിന് മുൻപ് നൽകിയ സർട്ടിഫിക്കറ്റുകളും സ്കോർ കാർഡും ഒത്തുനോകേണ്ടതാണ്. തിരുത്തോ കുട്ടിച്ചേർക്കലോ ഉണ്ടെങ്കിൽ ഇന്ന് (28-05-2024 ) രാവിലെ 12 മണിക്ക് മുൻപായി മലപ്പുറം പെരിന്തൽമണ്ണ റോഡിലുള്ള ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഇന്ദിര പ്രിയ ദർശനി ഇൻഡോർ സ്റ്റേഡിയത്തിൽ സ്കോർ കാർഡും സർട്ടിഫിക്കറ്റുമായി എത്തേണ്ടതാണ്. സ്കൂൾ & സെക്ഷൻ എന്നിവ പൂർത്തിയാകുന്നതിന് മുൻപായി ആണ് തിരുത്തലും കുട്ടിച്ചേർക്കലും നടത്തേണ്ടത്. നിലവിൽ 1400 ഓളം വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം സ്പോർട്സ് ക്വോട്ട രജിസ്ട്രേഷൻ പൂർത്തിയാക്കിട്ടുണ്ട്.
- Log in to post comments