Post Category
ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
ശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലും കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍ വീടിലുമാണ് ക്യാമ്പ് ആരംഭിച്ചത്. സെന്റ് ബഹനാന്‍സ് യു പി സ്‌കൂള്‍ ക്യാമ്പില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളത്. പകല്‍വീട് ക്യാമ്പില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമുണ്ട്. ജലനിരപ്പുയര്‍ന്നതിനെതുടര്‍ന്ന് മൂഴിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് നിലവില്‍ അഞ്ച് സെ.മി തുറന്നിരിക്കുകയാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമാണ്.
date
- Log in to post comments