Post Category
കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം
കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലും ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ 2025 -26 അധ്യയന വർഷത്തേക്കുള്ള ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബി.എസ്.സി ഇൻ്റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണിഷിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. താൽപര്യമുള്ള വിദ്യാർഥികൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം. മാനേജ്‌മെൻ്റ് ക്വാട്ടയിൽ അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8281574390.
(പി ആർ/ എ എൽ പി/1534)
date
- Log in to post comments