മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് മെയ് 31ന്
മോട്ടര്‍ തൊഴിലാളി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയവും അക്ഷയാ സെന്ററും സംയുക്തമായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ മെയ് 31ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ക്യാമ്പ് സിറ്റിംഗ് സംഘടിപ്പിക്കും. തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്.
എല്ലാ ക്ഷേമനിധിബോര്‍ഡ് അംഗങ്ങളും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റംവരുത്തി ജൂലൈ 31നകം അപ്ലോഡ് ചെയ്യണം. ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും അപ്‌ഡേറ്റ് ചെയ്യാം.
ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ആര്‍.സി ബുക്കിന്റെ പകര്‍പ്പ് സഹിതമാണ് അപ്ഡേഷന്‍ നടത്തേണ്ടത്. ഏകീകൃത ഐഡന്റിറ്റി കാര്‍ഡിനുള്ള തുകയായ 25 രൂപ(ഇതുവരെ നല്‍കാത്തവര്‍) അക്ഷയ കേന്ദ്രത്തിന്റെ സര്‍വ്വീസ് ചാര്‍ജായ 40 രൂപയും ഉള്‍പ്പെടെ 65 രൂപ അടയ്ക്കണം. ഫോണ്‍: 0474-2749334.
- Log in to post comments