Skip to main content

താത്കാലിക അധ്യാപക ഒഴിവ്

കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  വിവിധ ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. തസ്തികകളും യോഗ്യതയും: ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്-  55 ശതമാനം മാര്‍ക്കോടെയുള്ള എംകോം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് -  55 ശതമാനം മാര്‍ക്കോടെയുള്ള എം.എ ഇംഗ്ലീഷ്,  നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ -  പി.ജി.ഡി.സി.എ (ഫസ്റ്റ് ക്ലാസ്) അല്ലെങ്കില്‍   ബി.എസ്.സി  കമ്പ്യൂട്ടര്‍ സയന്‍സ് (ഫസ്റ്റ് ക്ലാസ്).  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പുകളുമായി മെയ് 30 രാവിലെ 10.30 ന് കോളജില്‍ എത്തണം.  ഫോണ്‍: 0474 2580866, 8547005066.

date