Skip to main content
അരങ്ങ് സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം പ്രച്ഛന്ന വേഷ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉഷ വി. നായർ

എൻഡോസൾഫാൻ ദുരിതത്തിന്റെ നേർക്കാഴ്ചയുമായി ഉഷ

 കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങി'ൽ സമൂഹത്തിൽ പ്രസക്തമായ വിഷയങ്ങളെ അവതരിപ്പിച്ചുസദസ്സിന്റെ കൈയ്യടി നേടി ഉഷ വി. നായർ. എൻഡോസൾഫാൻ ദുരിതബാധിതയെ അവതരിപ്പിച്ച് സീനിയർ വിഭാഗം പ്രച്ഛന്ന വേഷമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ സി.ഡി.എസ്സിൽ നിന്നുമുള്ള ഉഷ വി. നായർ. സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ എടുത്തു കാട്ടുവാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഉഷ പറഞ്ഞു.  എൻഡോസൾഫാൻ ബാധിതരുടെ ദുരിതം നേരിൽ കണ്ട് അതിന്റെ ആഴം എത്രത്തോളമാണ് എന്ന് മനസ്സിലാക്കിയതിനാലാണ് ആ വിഷയം തന്നെ മത്സരത്തിൽ തിരഞ്ഞെടുത്തത് എന്ന് ഉഷ പറയുന്നു. അരങ്ങിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രച്ഛന്നവേഷമത്സരത്തിൽ ഉഷ പങ്കെടുക്കുന്നുണ്ട്.
വിളവൂർക്കൽ ആനിമൽ ഹസ്ബൻഡ്രിയിലെ റിസോഴ്‌സ് പേഴ്‌സണായും ഉഷ പ്രവർത്തിക്കുന്നു.

date