Post Category
പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കാൻ നിർദ്ദേശം വൈദ്യുതി ലൈനുകൾക്ക് മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കാനാണ് ഉത്തരവ്
അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വൈദ്യുതിലൈനിന് മുകളിലായി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഇത്തരം സന്ദർഭങ്ങളിൽ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന് മുമ്പായി വേണ്ടിവന്നാൽ വൈദ്യുതി വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനം ലഭ്യമാക്കണം.
date
- Log in to post comments