Skip to main content

ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2025ലെ ബക്രീദ് , സ്കൂൾ അധ്യയന വർഷത്തോടനുബന്ധിച്ച് മെയ് 30 മുതല്‍ ജൂൺ അഞ്ച് വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് പത്ത് ശതമാനം സ്പെഷ്യല്‍ റിബേറ്റ് ഉള്‍പ്പെടെ മൊത്തം 30 ശതമാനം വരെ റിബേറ്റ് ഉണ്ടാകും. ബോ൪ഡിന്റെ ജില്ലയിലെ വിവിധ ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വിൽപനയ്ക്ക് റിബേറ്റ് ലഭിക്കും. കൂടാതെ ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. 

 

സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും. ഖാദി വസ്ത്രപ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവരും ഈ റിബേറ്റ് കാലയളവിൽ ഷോറൂമുകൾ സന്ദർശിക്കുകയും ഖാദി വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസർ ആവശ്യപ്പെട്ടു. ഫോണ്‍- 0487-2338699, 9995772858.

 

date