Post Category
സഹായ ഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിന് താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 30,000 രൂപ ധനസഹായം നൽകുന്ന സഹായ ഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒക്ടോബർ ഒന്ന് വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് : www.schemes.wcd.Kerala.gov.in . ഫോൺ: 0487 2361500
date
- Log in to post comments