Skip to main content

സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തുന്നതിന് 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2025-26 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം.

തിരുവനന്തപുരം ജില്ലയില്‍ മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 10 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാകണം. കുടുംബശ്രീ യൂണിറ്റില്‍ ഉള്‍പ്പെട്ടവര്‍, 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉള്ളവര്‍, ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

മുന്‍വര്‍ഷം ധനസഹായം ലഭിച്ചവരും സര്‍ക്കാര്‍ തലത്തില്‍ സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ളവരും അപേക്ഷിക്കാന്‍ പാടില്ല. ധനസഹായം കൊണ്ട് തുടങ്ങുന്ന സംരംഭം ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും നടപ്പാക്കിയിരിക്കണം.

date