മൈലം സര്‍ക്കാര്‍ എല്‍. പി സ്കൂളിന് പുതിയ കെട്ടിടം
അരുവിക്കര നിയോജക മണ്ഡലത്തിലെ മൈലം സര്‍ക്കാര്‍ എല്‍പി സ്കൂളിലെ പുതിയ കെട്ടിടം ജി.സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ സ്കൂളുകളിലെ വിദ്യാഭ്യാസ ഉന്നമനത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു.
നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്ന് ക്ലാസ് മുറികളുള്ള കെട്ടിടം നിര്‍മിച്ചത്. ഭിന്നശേഷി സൗഹൃദമായ രീതിയിലാണ് ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്കൂള്‍ ആര്‍ച്ചിന്റെ ഉദ്ഘാടനം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കല നിര്‍വഹിച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ആര്‍ച്ച് നിര്‍മിച്ചത്.
ചടങ്ങില്‍ അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങള്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments