Skip to main content

ജില്ലാ ആസൂത്രണ സമിതി: ഭേദഗതി ചെയ്ത 15 പദ്ധതികള്‍ക്ക് അംഗീകാരം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി ചെയ്ത 15 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ഷീജ ശശി അധ്യക്ഷത വഹിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതിയിലെ സ്പില്‍ ഓവര്‍ പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. 

യോഗത്തില്‍ ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date