Skip to main content

അത്തോളി ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് എന്‍ എ ബി എച്ച് സര്‍ട്ടിഫിക്കേഷന്‍ 

അത്തോളി പഞ്ചായത്തിലെ ഹോമിയോപ്പതി ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന് മികച്ച നിലവാരം പുലര്‍ത്തുന്ന ഡിസ്പന്‍സറികള്‍ക്കുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍ എ ബി എച്ച്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, അണുബാധനിയന്ത്രണം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത,ഔഷധ ഗുണമേന്മ എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരം വിലയിരുത്തിയാണ്അംഗീകാരം. 

തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജില്‍നിന്ന് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, വൈസ്പ്രസിഡന്റ് സി കെ റിജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ എം സരിത, ഗ്രാമപഞ്ചായത്ത് അംഗം പി എം രമ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍, വികസന സമിതി അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നമാണ് ലക്ഷ്യം നേടുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതെന്ന് പ്രസിഡന്റ് ബിന്ദു രാജന്‍ പറഞ്ഞു.

date