Skip to main content

രേഖകള്‍ പുതുക്കാം

കേരള ഷോപ്‌സ് ആന്റ്  കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് വര്‍ക്ക് വെല്‍ഫെയര്‍  ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ അംഗത്വമുള്ള എല്ലാ അംഗങ്ങളും  രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യണം.

ജില്ലാ ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയിലൂടെയും തൊഴിലാളികള്‍ക്ക് സ്വന്തമായും വിവരങ്ങള്‍ പുതുക്കി നല്‍കാം. ആധാര്‍, പാന്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ക്ഷേമനിധി ബോര്‍ഡ്  നിഷ്‌കര്‍ഷിക്കുന്ന മറ്റു രേഖകള്‍ സഹിതമാണ് അപ്‌ഡേഷന്‍ നടത്തേണ്ടത്. അവസാന തീയതി ജൂലൈ 31. ഫോണ്‍:  0483 2734409.

date