Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ എസ്. ആർ. സി. കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിലേക്കുള്ള സർട്ടിഫിക്കറ്റ് ഇൻ ട്രെയിനേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. യോഗ്യത: പ്‌ളസ്ടു. ഫീസ് 12,000 രൂപ.രണ്ട് തവണയായി ഫീസ് അടയ്ക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. അംഗീകൃത പഠന കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷ നൽകാം.അവസാന തീയതി ജൂൺ 30.
വിശദവിവരത്തിന് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻറർ, കേരളം, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ ബന്ധപ്പെടണം.
ഫോൺ: 0471 2325101,8281114464.
date
- Log in to post comments