Post Category
സംസ്ഥാനത്ത് ആകെ 66 ക്യാമ്പുകൾ
സംസ്ഥാനത്ത് നിലവിൽ 66 ക്യാമ്പുകളിലായി 1894 ആളുകൾ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകൾ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായയിടങ്ങളിൽ ക്യാമ്പുകൾ തുറക്കുവാനുള്ള നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാൻ പാകത്തിന് 4000-ത്തോളം ക്യാമ്പുകൾ തുറക്കുവാൻ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ വീടുകൾ പൂർണമായി തകരുകയും, 181 വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ പൂർണമല്ല.
date
- Log in to post comments