Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം  

 

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്  ഫിഷറീസ് വകുപ്പ്  സിവിൽ സർവീസ് പരീക്ഷാപരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം മെയ്‌ 19ന്  മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്.

 

 മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ബിരുദ തലത്തിൽ 60 ശതമാനം മാർക്ക് വേണം. സിവിൽ സർവീസ് അക്കാദമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ്  സിവിൽ സർവീസ് പരീക്ഷാപരിശീലനം നടത്തുന്നത്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുളളൂ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വഴിയാണ് പരിശീലനം നൽകുക. സർവീസ് അക്കാദമി നടത്തുന്ന എൻട്രൻസ് സിവിൽ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു പഠിക്കുവാൻ സന്നദ്ധരായിരിക്കണം. ഫോൺ: 04872441132

date