Skip to main content

ബഡ്‌സ് സ്കൂൾ ജില്ലാതല പ്രവേശനോത്സവം ജൂൺ 2 ന്

 

 

കുടുംബശ്രീ ജില്ലാ മിഷൻ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ ജൂൺ രണ്ടിന് നടക്കുന്ന ബഡ്‌സ്‌ സ്‌കൂൾ  ജില്ലാതല പ്രവേശനോത്സവം സാമൂഹികനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

 

രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വെങ്ങിണിശ്ശേരി സാന്ത്വനം ബഡ്‌സ് സ്കൂളിൽ നടത്തുന്ന പരിപാടിയിൽ സി.സി മുകുന്ദൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തുടർന്ന് ബഡ്‌സ് സ്കൂ‌ൾ കുട്ടികളുടെ കലാപരിപാടികളും വിദ്യാർത്ഥികൾ ഒരുക്കിയ ഉൽപന്നങ്ങളുടെ പ്രദർശന വിപണനമേളയും പകൽവീട് അമ്മമാരുടെ കലാപരിപാടികളും ഉണ്ടായിരിക്കും. 

date